ആഞ്‌ജനേയനെതിരെ അനന്യയുടെ അച്‌ഛന്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‌കിയെന്നും പോലീസ് ആഞ്‌ജനേയനെ അറസ്‌റ്റ് ചെയ്‌തുവെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നു. എന്നാല്‍, ബാംഗ്‌ളൂരിലെ വന്‍കിട ബിസിനസുകാരനും ധനാഢ്യനുമായ ആഞ്‌ജനേയനെത്തന്നെ താന്‍ വിവാഹം ചെയ്യുമെന്ന നിലപാടിലുറച്ചു നില്‌ക്കുന്ന അനന്യയ്‌ക്ക് അമ്മയുടെ ശക്‌തമായ പിന്തുണയുണ്ടെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സാമ്പത്തിക ഭദ്രത നോക്കിയിട്ടാണ് അനന്യ ആഞ്‌ജനേയന്റെ വധുവാകാന്‍ ഒരുങ്ങുന്നതെന്നതാണ് പൊതുവെ പരക്കുന്ന അഭ്യൂഹം. എന്നാല്‍, ഈ വിവാഹത്തെ ശക്‌തിയുക്‌തം എതിര്‍ക്കുന്ന പിതാവ് മകളെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരിക്കയാണത്രെ. ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ ഔട്ട് ഓഫ് റേഞ്ചിലാണെന്ന സന്ദേശമാണ് ലഭിച്ചത്.
തന്റെ ഭാവിവരന്റെ ഫോട്ടോ പുറത്തു വിടാന്‍ താല്‌പര്യമില്ലെന്ന് വിവാഹനിശ്‌ചയത്തിന്റെ പിറ്റേന്ന് അനന്യ പറഞ്ഞതോടെയാണ് ആഞ്‌ജനേയനെച്ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളില്‍ ആളുകള്‍ക്ക് കമ്പം കയറിത്തുടങ്ങിയത്. എന്നാലതിനടുത്ത ദിവസം ഫേസ് ബുക്ക് വഴി അനന്യയും ആഞ്‌ജനേയനും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തു വന്നു.
പക്ഷേ, അനന്യയെക്കാള്‍ ഏറെ പ്രായം തോന്നിക്കുന്ന ആഞ്‌ജനേയന്റെ പടം കണ്ടവരെല്ലാം ഞെട്ടി. ചിത്രം അനന്യയുടെ പ്രതിശ്രുത വരന്റേതാണെന്ന് വിശ്വസിക്കാന്‍ പോലും പലര്‍ക്കും കഴിഞ്ഞില്ല. എന്നാല്‍, പിന്നീട് കൂടുതല്‍ ചിത്രങ്ങള്‍ പുറത്തു തന്നതോടെ അതു തന്നെയാണ് ആഞ്‌ജനേയനെന്ന കാര്യം എല്ലാവര്‍ക്കും ഉറപ്പായത്. അതോടെ ഫേസ് ബുക്കിലൂടെയും മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെയും അനന്യക്കെതിരെയുള്ള പോസ്‌റ്റിംഗുകളുടെ പ്രവാഹമാണ്.





