വേദനിപ്പിക്കുന്ന കല്ലുകള്‍.


വേദനിപ്പിക്കുന്ന കല്ലുകള്‍.
മൂത്രക്കല്ലുകള്‍ ഇന്ന് വ്യാപകമായ ഒരു രോഗമായിക്കഴിഞ്ഞു. ലിംഗവ്യത്യാസമോ പ്രായപരിധിയോ ഇല്ലാതെ എല്ലാവരെയും ഒരേപോലെയാണ് സ്‌റ്റോണിന്റെ ബുദ്ധിമുട്ടുകള്‍ ബാധിക്കുന്നത്.
വൃക്കയിലും മൂത്രസഞ്ചിയിലും കല്ലുകള്‍ ഉണ്ടാകുമെന്ന് ആദ്യം കണ്ടുപിടിച്ചത് ബി.സി 4800 ല്‍ ഈജിപ്തിലുള്ള മമ്മികളുടെ പരിശോധനയിലാണ്. 1742ല്‍ ഹിപ്പോക്രാറ്റിന് മൂത്രക്കല്ലിന് ശസ്ത്രക്രിയ ഗുണകരമാണെന്ന് പ്രതിവാദിച്ചിട്ടുമുണ്ട്. 1780 വരെ മൂത്രത്തിലെ കല്ലുകള്‍ മനുഷ്യര്‍ക്ക് സങ്കീര്‍ണ്ണമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ആധുനിക ചികിത്സകളുടെ ആവിര്‍ഭാവത്തോടെ ഈ രോഗാവസ്ഥയ്ക്ക് ഫലപ്രദമായി ചികിത്സകള്‍ മനുഷ്യര്‍ക്ക് ലഭിച്ച് തുടങ്ങി. ചികിത്സാ രംഗത്ത് വളരെയേറെ മുന്നേറിയെങ്കിലും ഈ അസുഖം വരാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പൂര്‍ണ്ണമായി കണ്ടുപിടിക്കാന്‍ വൈദ്യശാസ്ത്ര ലോകം വിജയം വരിച്ചിട്ടില്ല.
അതികഠിനമായ വേദന, മൂത്രതടസ്സം, ചര്‍ദ്ദി, മൂത്രത്തില്‍ രക്തം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുന്നതുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളും കാണപ്പെടാറുണ്ട്. മുത്രപരിശോധന എക്‌സറേ, അള്‍ട്രാസൗണ്ട് സ്‌കാനിംഗ് എന്നീ ടെസ്റ്റുകള്‍ മൂത്രക്കല്ല് കണ്ട് പിടിച്ച് ചികിത്സ നടത്താന്‍ സഹായകരമാണ് കല്ലുണ്ടെന്ന് സ്ഥിതീകരിച്ചാല്‍ ഐവിയു, സിറ്റി സക്യാന്‍, എംആര്‍ഐ തുടങ്ങിയ പരിശോധനകളും ആവശ്യമായി വന്നേക്കും. അമിത ആഹാരവും ആഹാര ക്രമീകരണമില്ലായ്മകളും മൂത്രക്കല്ലുണ്ടാകുന്നതിന് കാരണമാകാറുണ്ട്. ജനിത ഘടകങ്ങള്‍ ഒരുപരിധിവരെ കല്ലിന്റെ അസുഖം ഉണ്ടാകുന്നു.
പരിസ്ഥിതിമാറ്റങ്ങള്‍, ചൂടുകൂടുതലുള്ള കാലാവസ്ഥ, കാത്്‌സ്യം ഓക്‌സലേറ്റു കൂട്ടുന്ന പ്രത്യേകതരം ആഹാരം, ജലഘടനയിലുള്ള മാറ്റം, തൊഴില്‍, മാനസിക പിരിമുറുക്കം, മുതലായ കാര്യങ്ങള്‍ കല്ലുണ്ടാകുന്നതിനുള്ള സാധ്യത കൂട്ടുന്നു.

മൂത്രത്തിലെ കല്ലുണ്ടാകാന്‍ സാധ്യതയുള്ള ചിലഘടകങ്ങളുടെ സാന്ദ്രത കൂടുമ്പോള്‍ കല്ലുകള്‍ ഘനീഭവിക്കുന്നു. കാത്സ്യം ഓക്‌സലേറ്റുപോലുള്ള ഇത്തരം ഘടകങ്ങളുടെ സാന്ദ്രത കൂടുതല്‍ കൊണ്ട് കല്ലിന്റെ രൂപപ്പെടല്‍ തുടങ്ങും. മഗ്നീഷ്യം, സിട്രേറ്റ് എന്നിവ കല്ലില്ലാതാകാനും പ്രേരകമാകുന്നു. വൃക്കയിലെ കല്ലും മൂത്രത്തിലെ കല്ലും ഒന്നാണെന്ന് കരുതരുത്. അത് തെറ്റാണ്. വൃക്കയിലും വൃക്കയുമായി ബന്ധപ്പെട്ട നാളികളിലും യൂറിനറി ബ്ലാഡര്‍, യൂറിത്ര എന്നിവിടങ്ങളില്‍ കാണുന്നത്. മൂത്രത്തിലെ കല്ലാണ്. എന്നാല്‍ വൃക്കയിലെ കല്ലുകള്‍ വൃക്കയിലെ കോശങ്ങളില്‍ കാണുന്ന കാത്സ്യ രൂപാന്തരമാണ് ഇതാണ് നെഫ്രോ കാല്‍സിനോസിസ്. കല്ലിന്റെ വിഷമതകളുടെ ആരംഭഘട്ടത്തില്‍ തന്നെ രോഗി കൂടുതല്‍ വെള്ളം കുടിക്കുക, കല്ലുണ്ടാകുന്ന ആഹാരം ഒഴിവാക്കുക, കല്ലുണ്ടാകാതിരിക്കാനുള്ള ആഹാരം കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക രോഗലക്ഷണങ്ങളുടെ തുടക്കത്തിലെ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക, സ്വയം ചികിത്സ ഒഴിവാക്കുക എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടതുണ്ട്.

ചായ,കാപ്പി തുടങ്ങിയ പാനീയങ്ങള്‍ കഴിവതും ഒഴിവാക്കണം.തക്കാളി, ചീര, കാബേജ്, കക്ക ഇറച്ചി. ഞണ്ട്, ചെമ്മീന്‍ എന്നിവ ഒഴിവാക്കുക. ചോക്ലേറ്റ് ലഹരി പാനീയങ്ങള്‍ എന്നിവ കല്ലുണ്ടാക്കാനുള്ള സാധ്യതകൂട്ടുന്നു അമിതാഹാരം, വ്യായാമകുറവ്, എന്നിവയും മൂത്രക്കല്ലുണ്ടാകാനിടയുണ്ടാകും. പ്രതിദിനം2-3 ലിറ്റര്‍ മൂത്രം പോകാത്ത വിധത്തില്‍ രോഗികള്‍ വെള്ളം കുടിക്കണം. ശരീരത്തിലേക്ക് ചെറിയ തരംഗങ്ങള്‍ കടത്തി മുറിവ് വാരാതെ കല്ല് പൊടിക്കുന്ന ചികിത്സയായ യു.എസ്.ഡബ്ലൂ.എല്‍ ചികിത്സ ഏറെ ഫലപ്രദമാണ്.

മൂത്രനാളിയിലൂടെ ഉപകരണം കടത്തി കല്ല് പൊടിക്കുന്ന യു.ആര്‍.എസ്, കീ ഹോള്‍ മുഖേന വൃക്കയിലെ കല്ല് പൊടിക്കുന്ന ഡി.സി.എന്‍.എല്‍ ചികിത്സകളും മൂത്രക്കല്ല് ഒഴിവാക്കാന്‍ ഉള്ള മാര്‍ഗ്ഗങ്ങളാണ്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മൂത്രക്കല്ലിനുള്ള ചികിത്സ ലഭ്യമാണ്. ഒരിക്കല്‍ രോഗം വന്നവര്‍ക്ക് വീണ്ടും മൂത്രക്കല്ലിന്റെ ശല്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജീവിത ശൈലികളും ഭക്ഷണവുമെല്ലാം ക്രമീകരിച്ചാല്‍ കൊടും വേദനയുടെ ലോകത്തുനിന്ന് മുക്തരാകാം



വിവരങ്ങള്‍ക്ക് കടപ്പാട് ലൈവ് വാര്‍ത്ത‍ ടീമിനോട്