പേടിയാവുന്നു


പേടിയാവുന്നു
ജീവിതത്തില്‍ ഒരിക്കലെങ്കിലും പേടിക്കാത്തവരായി ആരുമുണ്ടാകില്ല സര്‍വ്വസാധാരണമായ ഒരു വികാരമാണ് പേടി (ഭയം). ചുറ്റുവട്ടത്തെപ്പറ്റി തിരിച്ചറിവുണ്ടാകാനും ഉചിതമായ രീതിയില്‍ പ്രതികരിക്കാനും പേടി എന്ന വികാരം നമ്മെ ഏറെ സഹായിക്കാറുണ്ട്. എന്നാല്‍ പേടി അളവില്‍ കൂടുന്നതോ അനുചിതമാകുന്നതോ നല്ല ലക്ഷണമല്ല. അത് നമ്മുടെ ദൈനം ദിന പ്രവൃത്തികളെയും ചിന്തകളെയും പ്രതികൂലമായി ബാധിക്കും. വളരെയധികം മാനസിക സംഘര്‍ഷത്തിന് പേടി ഇടവരുത്തും. അത്തമൊര് അവസ്ഥയെ രോഗമായി കണക്കാക്കാറുണ്ട്.

ചില പ്രത്യേക വസ്തുക്കളോടോ സാഹചര്യങ്ങളോടോ ഉള്ള ഭയം എല്ലാവര്‍ക്കും അനുഭവപ്പെടാറുണ്ട്. പക്ഷെ ചിലരില്‍ ഭയവും അതോടനുബന്ധിച്ച് ഉണ്ടാകുന്ന ശാരീരിക മാനസിക അസ്വസ്ഥതകളും കഠിനമാകും. ഇതുകാരണം ഇത്തരം വസ്തുക്കളെയും സാഹചര്യങ്ങളെയും കുറിച്ച് ചിന്തിക്കുന്നതു തന്നെ ഒഴിവാക്കുന്ന മാന,സികാവസ്ഥ യുണ്ടെങ്കില്‍ അതിനെ ഫോബിയ എന്ന് വിളിക്കുന്നു. ഉത്കണ്ഠയുടെ ലക്ഷണങ്ങളായ നെഞ്ചിടിപ്പ്, അമിത വിയര്‍പ്പ്, ശ്വാസതടസം, തൊണ്ടവരള്‍ച്ച, വയറിനുള്ളില്‍ അസ്വസ്ഥത, കിതപ്പ് എന്നിവ ഈ അവസ്ഥയില്‍ ഉണ്ടാകാറുണ്ട്.

ഉത്കണ്ഠാജനകമായ വസ്തുവിന്റെ സാന്നിധ്യം രോഗ ലക്ഷണങ്ങള്‍ ഉണ്ടാക്കുകയും അഭാവം രോഗത്തിന് ശമനം വരുത്തുകയും ചെയ്യുന്നതിനാല്‍ രോഗികള്‍ ഇത്തരം വസ്തുക്കളെ പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കാറുള്ളത്. മാനസിക രോഗങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ഫോബിയയാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിക്കുന്നു. സമൂഹത്തില്‍ 25 ശതമാനം പേര്‍ക്കെങ്കിലും വിവിധതരം ഫോബിയകളുണ്ട്. തന്റെ നിസ്സഹായ അവസ്ഥ മറ്റുള്ളവരോട് വെളിപ്പെടുത്താ നുള്ള മടിമൂലവും മനോരോഗിയെന്ന് മുദ്രകുത്തപ്പെടുമെന്ന പേടി കൊണ്ടും പലപ്പോഴും ആളുകള്‍ ഇത് പുറത്തുപറയില്ല. അതിനാല്‍ ശരിയായ ചികിത്സ കിട്ടാന്‍ വൈകും. ഫോബിയയില്‍ നിന്ന് മുക്തിനേടാന്‍ ചിലര്‍ ലഹരി വസ്തുക്കളുടെ അടിമകളാകാറുണ്ട്. നീണ്ടു നില്‍ക്കുന്ന ഫോബിയകള്‍ വിഷാദരോഗത്തിനും കാരണമാകും.

ഫോബിയ രോഗങ്ങളെ ചില വസ്തുക്കളോടോ, സാഹചര്യങ്ങളോടോ ഉള്ള ഭയം - സ്‌പെസിഫിക് ഫോബിയ, സമൂഹത്തോടുള്ള ഭയം - സോഷ്യല്‍ ഫോബിയ തുറന്ന സ്ഥലത്തോടുള്ള ഭയം, അഗറോ ഫോബിയ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ഇടുങ്ങിയ മുറിയില്‍ അല്ലെങ്കില്‍ അടച്ചിട്ട മുറിയില്‍ ഒറ്റയ്ക്കിരിക്കാനുള്ള ഭയം, ഉയരങ്ങളോടുള്ള ഭയം, മൃഗങ്ങളോടുള്ള ഭയം, പരീക്ഷയെ നേരിടാനുള്ള ഭയം, അപരിചിതരോടുള്ള ഭയം, രക്തം കാണുമ്പോഴുള്ള ഭയം, ഇഞ്ചക്ഷനോടും അസുഖങ്ങളോടും കാറ്റ്, മരണം എന്നിവ യോടുള്ള ഭയം എന്നിവയും പ്രകടമാറുണ്ട്. സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുന്നത്. സ്‌പെസിഫിക് ഫോബിയയാണ്.

തുറസായ സ്ഥലത്ത് നില്‍ക്കുക, തിരക്കേറിയ ബസില്‍ യാത്ര ചെയ്യുക, തിരക്കുള്ള റോഡുകള്‍, ആള്‍ക്കൂട്ടം, പൊതുസ്ഥലം എന്നിവിടങ്ങളില്‍ അകപ്പെട്ടു പോകുമ്പോള്‍ അനുഭവപ്പെടുന്ന തീവ്രമാ. ഉത്ക്കണ്ഠ ചിലരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇവിടെ നിന്ന് രക്ഷപെടാന്‍ കഴിയില്ലെന്ന ഭയമാണ് ഇവരെ വലയ്ക്കുന്നത്. അമിത ഉത്കണ്ഠ രോഗികളെ പാനിഷ് അറ്റാക്കിലേക്ക് എത്തിക്കും. .

നിരവധി മാനസിക സാമൂഹിക ** സിദ്ധാന്തങ്ങള്‍ ഫോബിയയ്ക്ക് കാരണമായി പറയുന്നു. അച്ഛനോ അമ്മയ്‌ക്കോ മറ്റു വേണ്ടപ്പെട്ടവര്‌ക്കോ ഫോബിയ ഉണ്ടെങ്കില്‍ ഇത് ഒരു മാതൃകയാകുന്ന കുട്ടികളിലേയും ഫോബിയ ബാധിക്കാം. രക്തം, ഇഞ്ചക്ഷന്‍, മുറിവ്, എന്നിവയോടുള്ള അമിത ഭാരം പാരമ്പര്യമായി ലഭിക്കാറുണ്ടെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഒരേ ഭ്രൂണത്തില്‍ നിന്നുണ്ടാകുന്ന ഇരട്ടകുട്ടികളില്‍ ഒരാള്‍ക്ക് ഫോബിയ ഉണ്ടെങ്കില്‍ രണ്ടാമനും ഇതേ സ്ഥിതിയുണ്ടാകുന്നു. ഉത്കണ്ഠയുണ്ടാകുന്ന രാസ പരിവാഹകരായ എപ്പിനെഫ്രിന്‍, നോര്‍ എപ്പിനെഫഅരിന്‍ എന്നിവ തലച്ചോറില്‍ നിന്നും ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും രക്തത്തിലേക്ക് കടക്കുന്നതാണ് അമിത ഹൃദയമിടിപ്പിനും വിയര്‍പ്പിനും ഉയര്‍ന്ന രക്ത സമ്മര്‍ദ്ധത്തിനും വിറയലിനും ഇടയാക്കുന്നത്.

ഫോബിയയ്ക്ക് മാനസിക പെരുമാറ്റ പരിവര്‍ത്തന ചികിത്സയാണ് അഭികാമ്യം. മാനസിക സംഘര്‍ഷം കുറയ്ക്കുന്ന വ്യായാമങ്ങള്‍ പരിശീലിപ്പിക്കുന്ന എക്‌സ് പോഷര്‍ തെറാപ്പിയും വെര്‍ച്വല്‍ ഇമേജറി കമ്പ്യൂട്ടര്‍ പ്രോഗ്രാം ഉപയോഗിച്ചുള്ള ചികിത്സയും എക്‌സ്‌പോഷര്‍ തെറാപ്പിയു മാണ് ചികിത്സക്കായി ആശ്രയിക്കുന്നത്. കൗണ്‍സിലിംഗും ഔഷധ ചികിത്സയും ഫോബിയക്ക് പരിഹാരമാ കാറുണ്ട്. പേടിയില്‍ നിന്ന് മുക്തരാക്കി സമൂഹത്തിലെ മുഖ്യധാരയിലേക്ക് രോഗികളെ എത്തിക്കുന്നതില്‍ ചികിത്സ ഫലം കാണാറുണ്ട്. അധികമായാല്‍ അമൃതും വിഷം എന്ന ചൊല്ലു പോലെ പേടിയാകാം അമിത ഭയം ആപത്താണെന്ന തിരിച്ചറിവ് സ്‌കൂള്‍ കുട്ടികള്‍ക്ക് ബോധവത്ക്കരണ സന്ദേശമായി പകര്‍ന്നു നല്‍കിയാല്‍ ധൈര്യശാലികളായ
സമൂഹത്തെ നമുക്ക് സൃഷ്ടിക്കാം. ഇല്ലെങ്കില്‍ ഈ സമൂഹത്തിന്റെ ഗതിയോര്‍ത്ത് നാം വല്ലാതെ പേടിക്കേണ്ടി വരും





വിവരങ്ങള്‍ക്ക് കടപ്പാട് ലൈവ് വാര്‍ത്ത‍ ടീമിനോട്