കൊടും വിള നാടെന്ന് ചരിത്രം പറയുന്ന കൊടുവിളയുടെ വാർത്തകളും വിശേഷങ്ങളും ലോകമെങ്ങും എത്തിക്കാനുള്ള ഒരു ഉദ്യമം.
എന്ന ഒരു വാചകത്തിൽ ഈ അധ്വാനത്തെ കുറിച്ചിടാൻ ഒരു ശ്രമം നടത്താം.
അച്ചടി ദൃശ്യമാധ്യമങ്ങൾ ഇറങ്ങിയെത്തുന്നതിനുമപ്പുറം പ്രാദേശിക തലത്തിലേക്ക് ആഴ്ന്നിറങ്ങാൻ ഒരു ശ്രമമുണ്ട് ഈ ഉദ്യമത്തിനു പിന്നിൽ. അതിലുപരി അച്ചടി മാധ്യമങ്ങളുടെ പ്രാദേശിക പേജുകൾ കടന്നെത്തുന്ന ഭൂമിശാസ്ത്രപരിമിതികളെ അതിജീവിക്കാൻ കഴിയുമെന്ന വലിയ നേട്ടവുമുണ്ട്.
മറ്റ് ഏത് ഗ്രാമങ്ങളേക്കാളും കൊടുവിളയുടെ മക്കൾ ലോകമെങ്ങുമുണ്ട്. അവർക്ക് പിറന്നമണ്ണിൽ നിന്നുള്ള ഒരു അക്ഷര ഉപഹാരം എന്ന് വിശേഷിപ്പിക്കാം ഈ എളിയ ശ്രമത്തെ.
ഈ വാർത്താപോർട്ടലിൽ എത്തുന്നവർക്കെല്ലാം തങ്ങളുടെ വാർത്തകളും വിശേഷങ്ങളും എന്റെ വാര്‍ത്തയിലൂടെ പങ്കുവെയ്ക്കാൻ അവസരം നൽകുന്നതിലൂടെ സിറ്റിസൺ ജേർണലിസത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തുന്നു. ഏല്ലാറ്റിലുമുപരി സ്വന്തം മണ്ണിന്റെ അഭിമാനനിമിഷങ്ങളെ ഭൂഖണ്ഡങ്ങൾക്കപ്പുറമെത്തിക്കാൻ ഒരു കൂട്ടായ ശ്രമം. തീർച്ചയായും അങ്ങേയ്ക്കും ഇതിൽ പങ്കാളികയാവാം. വാർത്തകൾ നൽകിയും വായനക്കാരനായും കൈകോർക്കാം. കൂടുതൽ പേരിലേക്ക് ഈ വിശേഷമറിയിക്കകയുമാവാം. എന്താ ഈ നിമിഷം മുതൽ ചെറിയൊരു ഉദ്യമത്തിന്റെ വലിയൊരു ഭാഗമാകുകയല്ലേ ? (ഫേസ് ബുക്കിലും ലഭ്യമാണ്)
ഇമെയിൽ വിലാസം മറക്കേണ്ട admin@koduvila.ne






