| നമുക്ക് ചുറ്റുമുള്ളജൈവവൈവിധ്യം.. നമുക്ക് പരമ്പരാഗതമായി കിട്ടിയ ആര്‍ഷഭാരത പൈതൃകം, അത് നിലനിര്‍ത്തേണ്ടത് കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ബാധ്യതയാണ്. പുതിയതലമുറയ്ക്ക് ഔഷധസസ്യങ്ങളെക്കുറിച്ചുള്ള അറിവ് പകര്‍ന്നു കൊടുക്കുന്നതിലൂടെ ഒരു സംസ്‌കാരത്തിന്റെ പിന്‍തുടര്‍ച്ചയാണ് സാധ്യമാകുന്നത്. നമ്മുടെ നാട്ടുവഴികളിലെ നമ്മുടെ വീട്ടുമുറ്റത്തെ നാം തിരിച്ചറിയാതെ പോകുന്ന ഔഷധ സസ്യങ്ങളെയും അവയുടെ ഉപയോഗങ്ങളെക്കുറിച്ചും അറിയുക.. നാട്ടറിവ് എന്ന ഈ പംക്തിയിലൂടെ.. അമൃത് മെനിസ് പെര്‍മേസിയേ കുടുംബത്തില്‍പ്പെട്ട അമൃതിന്റെ ശാസ്ത്രനാമം ടൈനോസ്‌പോറ കോര്‍ഡിഫോളിമിയേര്‍സ് എന്നാണ്. സംസ്‌കൃതത്തില്‍ ഗുളൂച്ചി എന്നറിയപ്പെടുന്നു. സാധാരണയായി വീടിന്റെ പരിസരങ്ങളില്‍ നട്ടുവളര്‍ത്തുന്ന ഒരു ഔഷധ സസ്യമാണിത്. ഇത് ഒരു ആരോഹി സസ്യമാണ്. ഇലകള്‍ ഹൃദയാകൃതിയോടുകൂടിയതും മിനുസമുള്ളവയുമാണ്. ഇതിന്റെ പൂക്കള്‍ക്ക് പച്ചകലര്‍ന്ന മഞ്ഞനിറമാണുള്ളത്. അമൃത് വാതരക്തത്തെ ശമിപ്പിക്കാന്‍ കഴിവുള്ള ഒരു ഔഷധമാണ്. ശരീരതാപത്തെ ക്രമീകരിക്കാനും അമൃത് അത്യുത്തമമായ ഔഷധമാണ്. കുറുന്തോട്ടി ബലാ എന്ന് സംസ്‌കൃതത്തില്‍ അറിയപ്പെടുന്ന കുറുന്തോട്ടി മാല്‍വേസിയേ കുടുംബത്തില്‍പ്പെടുന്നു. 'സൈഡ റെറ്റിയുസലിന്‍' എന്നാണ് ഇതിന്റെ ശാസ്ത്രനാമം. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാധാരണ കളയായി വളരുന്ന സസ്യമാണിത്. ശാഖോപശാഖകളോടുകൂടിയ ഒരു ഏകവര്‍ഷ കുറ്റിച്ചെടിയാണിത്. ഇലകളുടെ അറ്റം വീതികൂടിയതാണ്. പുഷ്പങ്ങള്‍ മഞ്ഞനിറത്തില്‍ കാണപ്പെടുന്നു. വാതജ്ജ്വരം, വാതവ്യാധികള്‍ എന്നിവ ശമിപ്പിക്കാന്‍ കുറുന്തോട്ടിക്കു കഴിയും. സുഖപ്രസവത്തിനു കുറുന്തോട്ടി വേര് കഷായംവച്ചുകഴിക്കുന്നതു വളരെ നല്ലതാണ് വിവരങ്ങള്‍ക്ക് കടപ്പാട് ലൈവ് വാര്‍ത്ത ടീമിനോട് |
Home »
» നാട്ടറിവ്





