This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Malayalam Movies

Tamil Movies

News Paper

 
ജനകീയ സദസ് സംഘടിപ്പിച്ചു
കുണ്ടറ: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നേതൃത്വത്തില്‍ കുണ്ടറ മുക്കടയില്‍ ജനകീയ സദസ് സംഘടിപ്പിച്ചു. ആര്‍.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. ഫിലിപ്പ് കെ. തോമസ് ഉദ്ഘാടനം ചെയ്തു. അഡ്വ. സേതുനാഥ് അധ്യക്ഷനായി. എം. ജോസുകുട്ടി, എസ്.എല്‍ സജികുമാര്‍ എന്നിവര്‍ 

test



നാട്ടറിവ്


നാട്ടറിവ്
നമുക്ക് ചുറ്റുമുള്ളജൈവവൈവിധ്യം.. നമുക്ക് പരമ്പരാഗതമായി കിട്ടിയ ആര്‍ഷഭാരത പൈതൃകം, അത് നിലനിര്‍ത്തേണ്ടത് കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ബാധ്യതയാണ്. പുതിയതലമുറയ്ക്ക് ഔഷധസസ്യങ്ങളെക്കുറിച്ചുള്ള അറിവ് പകര്‍ന്നു കൊടുക്കുന്നതിലൂടെ ഒരു സംസ്‌കാരത്തിന്റെ പിന്‍തുടര്‍ച്ചയാണ് സാധ്യമാകുന്നത്. നമ്മുടെ നാട്ടുവഴികളിലെ നമ്മുടെ വീട്ടുമുറ്റത്തെ നാം തിരിച്ചറിയാതെ പോകുന്ന ഔഷധ സസ്യങ്ങളെയും അവയുടെ ഉപയോഗങ്ങളെക്കുറിച്ചും അറിയുക.. നാട്ടറിവ് എന്ന ഈ പംക്തിയിലൂടെ..
അമൃത്
മെനിസ് പെര്‍മേസിയേ കുടുംബത്തില്‍പ്പെട്ട അമൃതിന്റെ ശാസ്ത്രനാമം ടൈനോസ്‌പോറ കോര്‍ഡിഫോളിമിയേര്‍സ് എന്നാണ്. സംസ്‌കൃതത്തില്‍ ഗുളൂച്ചി എന്നറിയപ്പെടുന്നു. സാധാരണയായി വീടിന്റെ പരിസരങ്ങളില്‍ നട്ടുവളര്‍ത്തുന്ന ഒരു ഔഷധ സസ്യമാണിത്. ഇത് ഒരു ആരോഹി സസ്യമാണ്. ഇലകള്‍ ഹൃദയാകൃതിയോടുകൂടിയതും മിനുസമുള്ളവയുമാണ്. ഇതിന്റെ പൂക്കള്‍ക്ക് പച്ചകലര്‍ന്ന മഞ്ഞനിറമാണുള്ളത്. അമൃത് വാതരക്തത്തെ ശമിപ്പിക്കാന്‍ കഴിവുള്ള ഒരു ഔഷധമാണ്. ശരീരതാപത്തെ ക്രമീകരിക്കാനും അമൃത് അത്യുത്തമമായ ഔഷധമാണ്.
കുറുന്തോട്ടി
ബലാ എന്ന് സംസ്‌കൃതത്തില്‍ അറിയപ്പെടുന്ന കുറുന്തോട്ടി മാല്‍വേസിയേ കുടുംബത്തില്‍പ്പെടുന്നു. 'സൈഡ റെറ്റിയുസലിന്‍' എന്നാണ് ഇതിന്റെ ശാസ്ത്രനാമം. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാധാരണ കളയായി വളരുന്ന സസ്യമാണിത്. ശാഖോപശാഖകളോടുകൂടിയ ഒരു ഏകവര്‍ഷ കുറ്റിച്ചെടിയാണിത്. ഇലകളുടെ അറ്റം വീതികൂടിയതാണ്. പുഷ്പങ്ങള്‍ മഞ്ഞനിറത്തില്‍ കാണപ്പെടുന്നു. വാതജ്ജ്വരം, വാതവ്യാധികള്‍ എന്നിവ ശമിപ്പിക്കാന്‍ കുറുന്തോട്ടിക്കു കഴിയും. സുഖപ്രസവത്തിനു കുറുന്തോട്ടി വേര് കഷായംവച്ചുകഴിക്കുന്നതു വളരെ നല്ലതാണ്




വിവരങ്ങള്‍ക്ക് കടപ്പാട് ലൈവ് വാര്‍ത്ത‍ ടീമിനോട് 

പേവിഷ ബാധയ്‌ക്കെതിരെ ജാഗ്രത..!

പേവിഷ ബാധയ്‌ക്കെതിരെ ജാഗ്രത..!
തെരുവുകള്‍ തോറും വേട്ടപ്പട്ടികളുടെ തേര്‍വാഴ്ചയാണ്. തെരുവിലലയുന്ന നായ്ക്കളെപോലും കൊല്ലരുതെന്ന വിലക്കുകളുടെ പിന്‍ബലത്തോടെയാണ് പേവിഷബാധയുടെ ദുരന്തവാഹകരായി ഇത്തരം ജന്തുക്കളുടെ വിഹരിക്കല്‍. വേനല്‍ക്കാലമാകുന്നതോടെ പേവിഷബാധയെ കരുതിയിരിക്കേണ്ടതുണ്ട്. ഇക്കാലത്താണ് പേപ്പട്ടികളുടെ അക്രമം വര്‍ധിക്കുന്നത്. ഒരു കൊച്ചു മുറിവില്‍ നിന്ന് മരണത്തിന്റെ ഓരികള്‍ ഉയരുന്ന ഭീകരാവസ്ഥയാണ് പേവിഷബാധ. രോഗലക്ഷണം പ്രകടമായിക്കഴിഞ്ഞാല്‍ ഏത് വിദഗ്ധ ഡോക്ടര്‍ക്കും വൈദ്യശാസ്ത്രത്തിന്റെ അത്യാന്താധുനിക ചികിത്സാ സംവിധാനങ്ങള്‍ക്കും നിസ്സഹായതയോടെ നോക്കിനില്‍ക്കാനെ ഈ മഹാമാരിക്ക് മുന്നില്‍ കഴിയുകയുള്ളു.

മരണത്തിന്റെ തണുത്ത വിരലുകളുടെ സ്പര്‍ശമറിഞ്ഞ്, തികഞ്ഞ ബോധത്തോടെയാകും രോഗി മരണത്തിലേക്കുള്ള അവസാന ശ്വാസവും എടുക്കുന്നത്. നായകള്‍ മാത്രമല്ല പൂച്ച, വവ്വാല്‍, കുരങ്ങ്, അണ്ണാന്‍, കുറുക്കന്‍ എന്നിവയും പേവിഷ ബാധയുണ്ടാക്കുന്നുണ്ട്. മറ്റു വളര്‍ത്തു മൃഗങ്ങള്‍ക്കും വിഷബാധയേറ്റ് ജീവഹാനി ഉണ്ടാകാറുണ്ട്.

മൃഗങ്ങളുടെ കടിയേല്‍ക്കുക, നഖങ്ങള്‍ കൊണ്ടുള്ള മുറിവുകള്‍ സംഭവിക്കുക എന്നീ അപകടങ്ങളിലൂടെയാണ് വിഷബാധയ്ക്കിടയാക്കുന്ന അണുക്കള്‍ മനുഷ്യരിലേക്കും മറ്റു ജന്തുക്കളിലേക്കും എത്തുന്നത്. നായകളുടെയും പൂച്ചകളുടെയും ഉമിനീരിലൂടെയാണ് രോഗാണുക്കള്‍ വ്യാപിക്കുന്നത്. അത്‌കൊണ്ടുതന്നെ പേവിഷബാധയുള്ള മൃഗങ്ങളുടെ ഉമിനീര്‍ മുറിവുകളില്‍ പറ്റുന്നതുപോലും അത്യാപത്തിനിടവരുത്താം. മൃഗങ്ങളില്‍ നിന്ന് മുറിവേറ്റാല്‍ എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവയ്‌പ്പെടുക്കുക മാത്രമാണ് രക്ഷപെടാനുള്ള ഏക മാര്‍ഗ്ഗം.

മുറിവേറ്റ ഭാഗം സോപ്പും വെള്ളവും അണുനാശിനിയുമൊക്കെ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. ഒഴുകുന്ന ജലത്തില്‍ മുറിവ് കഴുകുന്നതാണ് അഭികാമ്യം. 60 ശതമാനം രോഗാണുക്കളും മുറിവ് വൃത്തിയായി കഴുകുമ്പോള്‍ പുറത്ത് പോകും. മുറിവ് കെട്ടിപൊതിഞ്ഞ് വയ്ക്കരുത്. തലച്ചോറിനെയാണ് പേവിഷബാധ ആക്രമിക്കുന്നത്. അതിനാല്‍ മൃഗങ്ങളുടെ ആക്രമണത്തില്‍ ശരീരഭാഗങ്ങള്‍ മുറിവുണ്ടാകുന്നത് തലയുടെ എത്ര അടുത്താണ് എന്നതിനെ ആശ്രയിച്ചാണ് പ്രതിരോധ ചികിത്സ ധ്രുതഗതിയില്‍ നടത്തേണ്ടത്.

മുറിവേറ്റ ദിവസം തന്നെ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതാണ് ഏറ്റവും നല്ലത്. ചെറിയ മുറിവുകളാണെങ്കില്‍ പരിക്കേറ്റയാള്‍ക്ക് വാക്‌സിന്‍ മാത്രം കുത്തിവച്ചാല്‍ മതി. അഞ്ചു ഡോസായിട്ടാണ് കുത്തി വയ്പ്. 1,3,7,14,28 ദിവസങ്ങൡലാണ് അഞ്ചു ഡോസുകളും കുത്തിവയ്ക്കുന്നത്.

മാരകമായ മുറിവാണെങ്കില്‍ വാക്‌സിനൊപ്പം സിറവും കുത്തിവയ്ക്കണം. പത്തുദിവസം കടിച്ച മൃഗത്തെ നിരീക്ഷിക്കുകയും വേണം. വാക്‌സിന്‍ പ്രവര്‍ത്തിച്ച് ആന്റിബോഡി ഉണ്ടാകുന്നതുവരെ രോഗാണുവിനെ നശിപ്പിക്കുകയാണ് സിറത്തിന്റെ ധര്‍മ്മം.

ചിക്ക് എബ്രിയോ വാക്‌സിന്‍, വീറോസെല്‍സ്, ഹ്യൂമന്‍ ഡിപ്ലോയ്‌സെ എന്നിവയാണ് പേ വിഷബാധയ്ക്ക് എതിരായ വാകിസിനുകള്‍. സിറം മുറിവില്‍ കുത്തിവയ്ക്കും വാക്‌സിന്‍ കൈമുട്ടിന് മുകളിലും തുടയിലും കുത്തിവയ്ക്കാറുണ്ട്. നായ കടിച്ചാല്‍ പൊക്കിളിന് ചുറ്റും 14 കുത്തിവയ്പ്പ് എന്ന പഴഞ്ചന്‍ ചികിത്സയുടെ ഭയപ്പെടുത്തുന്ന പ്രചാരണം ഇപ്പോഴും പേവിഷ ബാധയുടെ പ്രതിരോധ ചികിത്സയിലുണ്ട്. ഇങ്ങനെയുള്ള കുത്തിവെയ്പ്പിന്റെ അലര്‍ജിമൂലം മരണവും സംഭവിച്ചിട്ടുണ്ട്. മുമ്പ് വാക്‌സിന് 2000 രൂപ വരെ ഓരോരുത്തര്‍ക്കും ചിലവിടേണ്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായി കുത്തിവയ്ക്കുന്നുണ്ട്.

താലൂക്ക് ആശുപത്രികളില്‍ മാസം 300 പേര്‍ വരെ പേവിഷബാധ പ്രതിരോധ കുത്തിവയ്‌പ്പെടുക്കാന്‍ എത്താറുണ്ട് എന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സിറം കുതിരയില്‍ നിന്നും മനുഷ്യരില്‍ നിന്നും എടുക്കാറുണ്ട്. ഒരിക്കല്‍ പേവിഷബാധയ്‌ക്കെതിരെയുള്ള മുഴുവന്‍ ഡോസ് കുത്തിവയ്പ്പ് എടുത്തയാള്‍ മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും മൃഗങ്ങളില്‍ നിന്നുള്ള അക്രമണത്തിന് വിധേയനായാല്‍ വീണ്ടും വാക്‌സിന്‍ കുത്തിവയ്‌ക്കേണ്ടിതില്ല.

ഒരു വര്‍ഷത്തിനുശേഷമാണ് മൃഗങ്ങള്‍ അക്രമിക്കുന്നതെങ്കില്‍ മുഴുവന്‍ ഡോസും എടുക്കണം. വാക്‌സിന്റെ ഒറ്റ കുത്തിവയ്പിലൂടെ പേവിഷബാധ തടയാമെന്ന് കരുതുന്നവരുണ്ട് എന്നാല്‍ അത് തെറ്റിദ്ധാരണ മാത്രമാണ്.

കടുത്തപനി, വെള്ളം കുടിക്കാന്‍ ബുദ്ധിമുട്ട് (ഹൈഡ്രോ ഫോബിയ), കാറ്റിനോടുള്ള അലര്‍ജി (എയ്‌റോഫോബിയ), കഴുത്തിലെ മസിലുകള്‍ ചുരുക്കുക തുടങ്ങിയവയാണ് പേവിഷബാധയുടെ ആദ്യലക്ഷണങ്ങള്‍. താടിയെല്ലുകളും മസിലുകള്‍ ചുരുങ്ങുക തുടങ്ങിയവയാണ് പേവിഷബാധയുടെ ആദ്യ ലക്ഷണങ്ങള്‍.

താടിയെല്ലുകളും കഴുത്തിലെ മസിലുകളും ചുരുങ്ങുന്നത് മൂലം രോഗി കടുത്ത അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട്. ഇത്തരം അവസ്ഥയില്‍ രോഗിയെ മയക്കിക്കിടത്തുകയാണ് പോംവഴി. മൃഗങ്ങളുടെ ആക്രമണത്തില്‍ രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണം കാണിക്കുന്നത് വരെയുള്ള സമയത്തെ ഇന്‍ക്യുബേഷന്‍ പിരീഡ് എന്നാണ് പറയുന്നത്. പേവിഷബാധയുെട രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ ദിവസങ്ങളോ മാസങ്ങളോ ചിലപ്പോല്‍ വര്‍ഷങ്ങളോ എടുത്തേക്കാം. ഇന്‍ക്യൂബേഷന്‍ പിരീഡില്‍ രോഗാണുവിനെ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ വിജയം കണ്ടിട്ടില്ല.

പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവയ്പ്പ് എടുക്കുമ്പോഴോ അതിനുശേഷമോ ആഹാര നിയന്ത്രണങ്ങള്‍ വേണ്ട എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നായയുടെ കടിയേറ്റവര്‍ നാരങ്ങയും കുമ്പളങ്ങയും കഴിക്കരുതെന്നാണ് പഴമക്കാര്‍ പറഞ്ഞ് പരത്തിയത്. എന്നാല്‍ ഇതില്‍ ശാസ്ത്രീയാടിസ്ഥാനങ്ങളില്ല. നായകടിയേറ്റവര്‍ നാരങ്ങ കഴിക്കുന്നതിലൂടെ ഒരു അപകടവും ഉണ്ടാകില്ല.

ഇന്ത്യയില്‍ വര്‍ഷത്തില്‍ 50,000 പേരോളം പേവിഷബാധമൂലം മരിക്കുന്നുണ്ടെന്ന കണക്ക് നമ്മെ ഞെട്ടിക്കുന്നു. പേവിഷബാധയാലുള്ള മരണം അതിദാരുണവും ഭീകരവും ദയനീയവുമാണ്. വീടുകള്‍ തോറും വളര്‍ത്തു മൃഗങ്ങളെ പിഞ്ചു കുഞ്ഞുങ്ങള്‍പോലും ഓമനിച്ചും ലാളിച്ചും കളിച്ചു വളര്‍ത്തുന്നതാണ് പുതിയ ശീലം. വളര്‍ത്തു മൃഗങ്ങള്‍ക്ക് ശരിയായ തോതില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തില്ലെങ്കില്‍ ദുരന്തത്തെ നാം സ്വന്തം കുടുംബത്തിലേക്ക് ക്ഷണിച്ചു വരുത്തേണ്ടി വരും. രോഗവാഹകരായി അക്രമാസക്തരായി തെരുവിലലയുന്ന നായകളെ അമര്‍ച്ച ചെയ്യാന്‍ നടപടികളുമായി അധികൃതര്‍ രംഗത്തെത്താത്തതും പേവിഷബാധയെന്ന വന്‍വിപത്തിന്റെ കൂര്‍ത്ത പല്ലുകള്‍ക്ക് മുന്നിലേക്ക് ഈ സമൂഹത്തെ തള്ളിവിടാന്‍ ഇടയാക്കുന്നുണ്ട്





വിവരങ്ങള്‍ക്ക് കടപ്പാട് ലൈവ് വാര്‍ത്ത‍ ടീമിനോട് 

വിളര്‍ച്ച രോഗമാകുമ്പോള്‍


വിളര്‍ച്ച രോഗമാകുമ്പോള്‍
രക്തത്തിന് കടും ചുവപ്പു നിറം നല്‍കുന്ന ഹീമോ ഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറയുമ്പോഴുണ്ടാകുന്ന രോഗാവസ്ഥയാണ് അനീമിയ (വിളര്‍ച്ച). ശ്വാസകോശത്തിലൂടെ രക്തത്തിലെത്തുന്ന ഓക്‌സിജനെ രക്തചംക്രമണം വഴി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്ന പ്രധാന പിഗ്മെന്റാണ് ഹീമോഗ്ലോബിന്‍.

തലച്ചോര്‍, ഹൃദയം, മാംസപേശികള്‍ തുടങ്ങിയ വിവിധ ശരീര ഭാഗങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് ഓക്‌സിജനോളം തന്നെ പ്രധാനപ്പെട്ടതാണ് ഹീമോഗ്ലോബിന്‍. ഇതിന്റെ അളവ് കുറയുമ്പോള്‍ ഓക്‌സിജന്റെ അളവും ശരീരത്തില്‍ കുറയും. ഓക്‌സിജന്‍ കുറഞ്ഞാല്‍ ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ കാരണമാവുകയും ചെയ്യും. അനീമിയ ഹൃദ്രോഗത്തിന് ഇടയാകും. കുട്ടികളുടെ ശരീര വളര്‍ച്ചയെയും ഇത് ബാധിക്കാറുണ്ട്.

രക്തത്തിലെ ഹീമോഗ്ലാബിന്റെ കുറവിന് ആനുപാതികമായി രോഗി വിളറി വെളുത്തതായി കാണപ്പെടും. ത്വക്കിന് കറുപ്പു നിറം നല്‍കുന്ന മെലാനില്‍ പിഗ്മെന്റിന്റെ ഏറ്റക്കുറച്ചില്‍ കാരണം വിളര്‍ച്ച എല്ലാവരിലും ഒരേപോലെ പ്രകടമാകുന്നില്ല. കണ്‍പോളകളുടെ ഉള്ളിലും ചുണ്ടിലും നഖത്തിലമാണ് ത്വക്കിനേ അപേക്ഷിച്ച് വര്‍ണ്ണ വ്യത്യാസം കൂടുതല്‍ പ്രകടമാകുന്നത്. നഖങ്ങള്‍ കടലാസുപോലെ വെളുത്ത് സ്പൂണ്‍ പോലെ വളയുന്നത് രോഗത്തിന്റെ ഗുരുതരാവസ്ഥയെ സൂചിപ്പിക്കുന്നു. രോഗം ബാധിച്ചാല്‍ അകാരണമായ ക്ഷീണം, കിതപ്പ്, ഓര്‍മ്മക്കുറവ്, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, പഠനത്തില്‍ താല്പര്യക്കുറവ്, ഉറക്കത്തിന്റെ താളം തെറ്റല്‍ തുടങ്ങിയ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും അനീമിയ ഗുരുതരമായി ബാധിക്കും.

100 മില്ലി ലിറ്റര്‍ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുട്ടികളില്‍ 11 ഗ്രാം/100 മി.ലി, സത്രീകളില്‍ 12 ഗ്രാ /100 മി.ലി, പുരുഷന്‍മാരില്‍ 13 ഗ്രാം/100 മി.ലി എന്നിവയില്‍ കുറവുവന്നാല്‍ അനീമിയയാണെന്ന് ഉറപ്പാക്കാം. പോഷകാഹാരക്കുറവ് അനീമിയയ്ക്ക് കാരണമാകുന്നു. ഭക്ഷത്തില്‍ ഇരുമ്പിന്റെ അംശം കുറഞ്ഞാല്‍ അനീമിയയിലേക്ക് നയിക്കും. മാംസം, കരള്‍, ഇലക്കറികള്‍, മത്സ്യം, പഴങ്ങള്‍, ബീന്‍സ്, പയറുകള്‍, ശര്‍ക്കര, കാരയ്ക്ക എന്നിവ കഴിച്ചാല്‍ ഇരുമ്പിന്റെ അംശം ശരീരത്തിന് ലഭിക്കും . കൂടുതലായി പശുവിന്‍പാല്‍ കുടിക്കുന്ന കുട്ടികളില്‍ പലകാരണം കൊണ്ടും ഇരമ്പിന്റെ അഭാവത്താലുള്ള അനീമിയ പ്രകടമാകാറുണ്ട്. കൊക്കപ്പുഴു, മൂലക്കുരു, വിവിധതരം ആമാശയ രോഗങ്ങള്‍, അമിതമായ ആര്‍ത്തവ രക്തസ്രാവം, അമീബിയാസിസ് ഡിസെന്ററി എന്നിവ മൂലം ശരീരത്തില്‍ നിന്ന് രക്തം വഴി ഇരുമ്പ് നഷ്ടപ്പെടാം.

മെഗലോ ബ്ലാസ്റ്റിക് അനീമയും അപകടകാരിയാണ്. ഫോളിക് ആസിഡ് B12 വിറ്റാമിന്‍ ഇവയുടെ അഭാവംമൂലം ഉണ്ടാകുന്ന അനീമയാണിത്. ക്യാന്‍സര്‍ ചികിത്സയുടെ പാര്‍ശ്വഫലമായും ഈ അനീമിയ ഉണ്ടാകാം. രക്തക്കുറവിനു പുറമെ സുഷുമ്‌നാ നാഡിയെയും ഈ അനീമിയ ബാധിക്കുന്നതുമൂലം രോഗിക്ക് വിറയല്‍, നടക്കാന്‍ വയ്യാത്ത അവസ്ഥ എന്നിവയും ഉണ്ടാകും. രക്തത്തിലെ ചുവന്ന രക്താണുക്കളുടെയോ ഹീമോഗ്ലോബിന്റെയോ വൈകല്യങ്ങളും മൂലം ഹീമോളിറ്റിക് അനീമിയയുണ്ടാകും. ഹെറിഡിറ്ററി സ്ഫീറോ സൈറ്റോസിസ്, അരിവാള്‍ രോഗം, തലാസീമിയ, മലേറിയ എന്നിവ രക്തത്തിലെ ചുവപ്പു രക്താണുക്കളെ നശിപ്പിക്കും.

പലതരം ക്യാന്‍സറുകളും രോഗികളില്‍ വിളര്‍ച്ചയുണ്ടാക്കും. ഈ രോഗങ്ങളുടെ ആദ്യ ലക്ഷണമോ ഏക ലക്ഷണമോ അനീമിയായിരിക്കും. അസ്ഥികളിലെ ചുവപ്പു രക്താണു (ആര്‍.ബിസി) ക്കളുടെ ഉല്പാദനം നടക്കുന്ന മജ്ജ നിര്‍വീര്യമാകുന്നതുമൂലമുള്ള രോഗാവസ്ഥയാണ് അപ്ലാസ്റ്റിക് അനീമിയ. ഹീമോഗ്ലാബിന്‍ നിര്‍ണ്ണായവും ആര്‍.ബിസിയെ പരിശോധിക്കുന്ന പെരിഫെറല്‍ സ്മിയര്‍ ടെസ്റ്റുമാണ് അനീമിയയുടെ പ്രാഥമിക ടെസ്റ്റുകള്‍. കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ധാരാളമായി നല്‍കുക, ആട്ടിന്‍പാല്‍ അമിതമായി നല്‍കാതിരിക്കുക, വിരബാധക്ക് എതിരെ മുന്‍കരുതലെടുക്കുക, അയണ്‍ ഫോളിക് ആസിഡ് ഗുളികകള്‍ കഴിക്കുക, അമിത രക്തശ്രാവം ഒഴിവാക്കാന്‍ യഥാസമയം ചികിത്സിക്കുക, അപ്ലാസ്റ്റിക് അനീമിയയ്ക്ക് ഇടയാക്കുന്ന ഔഷധങ്ങള്‍ കരുതലോടെ ഉപയോഗിക്കുക, പോഷകാഹാരം ധാരാളം ഭക്ഷണത്തിലുള്‍പ്പെടുത്തുക ധാരാളം വെള്ളം കുടിക്കുക എന്നിവ അനീമിയയെ തടയാന്‍ സഹായിക്കും.

ഏത് തരത്തില്‍പ്പെട്ട അനീമിയയാണ് ബാധിച്ചിരിക്കുന്നതെന്ന് വൈദ്യ പരിശോധനയിലൂടെ കണ്ടെത്തി ചികിത്സിച്ചാല്‍ വളരെ വേഗം രോഗമുക്തിയുണ്ടാകും





വിവരങ്ങള്‍ക്ക് കടപ്പാട് ലൈവ് വാര്‍ത്ത‍ ടീമിനോട് 

വേദനിപ്പിക്കുന്ന കല്ലുകള്‍.


വേദനിപ്പിക്കുന്ന കല്ലുകള്‍.
മൂത്രക്കല്ലുകള്‍ ഇന്ന് വ്യാപകമായ ഒരു രോഗമായിക്കഴിഞ്ഞു. ലിംഗവ്യത്യാസമോ പ്രായപരിധിയോ ഇല്ലാതെ എല്ലാവരെയും ഒരേപോലെയാണ് സ്‌റ്റോണിന്റെ ബുദ്ധിമുട്ടുകള്‍ ബാധിക്കുന്നത്.
വൃക്കയിലും മൂത്രസഞ്ചിയിലും കല്ലുകള്‍ ഉണ്ടാകുമെന്ന് ആദ്യം കണ്ടുപിടിച്ചത് ബി.സി 4800 ല്‍ ഈജിപ്തിലുള്ള മമ്മികളുടെ പരിശോധനയിലാണ്. 1742ല്‍ ഹിപ്പോക്രാറ്റിന് മൂത്രക്കല്ലിന് ശസ്ത്രക്രിയ ഗുണകരമാണെന്ന് പ്രതിവാദിച്ചിട്ടുമുണ്ട്. 1780 വരെ മൂത്രത്തിലെ കല്ലുകള്‍ മനുഷ്യര്‍ക്ക് സങ്കീര്‍ണ്ണമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ആധുനിക ചികിത്സകളുടെ ആവിര്‍ഭാവത്തോടെ ഈ രോഗാവസ്ഥയ്ക്ക് ഫലപ്രദമായി ചികിത്സകള്‍ മനുഷ്യര്‍ക്ക് ലഭിച്ച് തുടങ്ങി. ചികിത്സാ രംഗത്ത് വളരെയേറെ മുന്നേറിയെങ്കിലും ഈ അസുഖം വരാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പൂര്‍ണ്ണമായി കണ്ടുപിടിക്കാന്‍ വൈദ്യശാസ്ത്ര ലോകം വിജയം വരിച്ചിട്ടില്ല.
അതികഠിനമായ വേദന, മൂത്രതടസ്സം, ചര്‍ദ്ദി, മൂത്രത്തില്‍ രക്തം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുന്നതുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളും കാണപ്പെടാറുണ്ട്. മുത്രപരിശോധന എക്‌സറേ, അള്‍ട്രാസൗണ്ട് സ്‌കാനിംഗ് എന്നീ ടെസ്റ്റുകള്‍ മൂത്രക്കല്ല് കണ്ട് പിടിച്ച് ചികിത്സ നടത്താന്‍ സഹായകരമാണ് കല്ലുണ്ടെന്ന് സ്ഥിതീകരിച്ചാല്‍ ഐവിയു, സിറ്റി സക്യാന്‍, എംആര്‍ഐ തുടങ്ങിയ പരിശോധനകളും ആവശ്യമായി വന്നേക്കും. അമിത ആഹാരവും ആഹാര ക്രമീകരണമില്ലായ്മകളും മൂത്രക്കല്ലുണ്ടാകുന്നതിന് കാരണമാകാറുണ്ട്. ജനിത ഘടകങ്ങള്‍ ഒരുപരിധിവരെ കല്ലിന്റെ അസുഖം ഉണ്ടാകുന്നു.
പരിസ്ഥിതിമാറ്റങ്ങള്‍, ചൂടുകൂടുതലുള്ള കാലാവസ്ഥ, കാത്്‌സ്യം ഓക്‌സലേറ്റു കൂട്ടുന്ന പ്രത്യേകതരം ആഹാരം, ജലഘടനയിലുള്ള മാറ്റം, തൊഴില്‍, മാനസിക പിരിമുറുക്കം, മുതലായ കാര്യങ്ങള്‍ കല്ലുണ്ടാകുന്നതിനുള്ള സാധ്യത കൂട്ടുന്നു.

മൂത്രത്തിലെ കല്ലുണ്ടാകാന്‍ സാധ്യതയുള്ള ചിലഘടകങ്ങളുടെ സാന്ദ്രത കൂടുമ്പോള്‍ കല്ലുകള്‍ ഘനീഭവിക്കുന്നു. കാത്സ്യം ഓക്‌സലേറ്റുപോലുള്ള ഇത്തരം ഘടകങ്ങളുടെ സാന്ദ്രത കൂടുതല്‍ കൊണ്ട് കല്ലിന്റെ രൂപപ്പെടല്‍ തുടങ്ങും. മഗ്നീഷ്യം, സിട്രേറ്റ് എന്നിവ കല്ലില്ലാതാകാനും പ്രേരകമാകുന്നു. വൃക്കയിലെ കല്ലും മൂത്രത്തിലെ കല്ലും ഒന്നാണെന്ന് കരുതരുത്. അത് തെറ്റാണ്. വൃക്കയിലും വൃക്കയുമായി ബന്ധപ്പെട്ട നാളികളിലും യൂറിനറി ബ്ലാഡര്‍, യൂറിത്ര എന്നിവിടങ്ങളില്‍ കാണുന്നത്. മൂത്രത്തിലെ കല്ലാണ്. എന്നാല്‍ വൃക്കയിലെ കല്ലുകള്‍ വൃക്കയിലെ കോശങ്ങളില്‍ കാണുന്ന കാത്സ്യ രൂപാന്തരമാണ് ഇതാണ് നെഫ്രോ കാല്‍സിനോസിസ്. കല്ലിന്റെ വിഷമതകളുടെ ആരംഭഘട്ടത്തില്‍ തന്നെ രോഗി കൂടുതല്‍ വെള്ളം കുടിക്കുക, കല്ലുണ്ടാകുന്ന ആഹാരം ഒഴിവാക്കുക, കല്ലുണ്ടാകാതിരിക്കാനുള്ള ആഹാരം കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക രോഗലക്ഷണങ്ങളുടെ തുടക്കത്തിലെ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക, സ്വയം ചികിത്സ ഒഴിവാക്കുക എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടതുണ്ട്.

ചായ,കാപ്പി തുടങ്ങിയ പാനീയങ്ങള്‍ കഴിവതും ഒഴിവാക്കണം.തക്കാളി, ചീര, കാബേജ്, കക്ക ഇറച്ചി. ഞണ്ട്, ചെമ്മീന്‍ എന്നിവ ഒഴിവാക്കുക. ചോക്ലേറ്റ് ലഹരി പാനീയങ്ങള്‍ എന്നിവ കല്ലുണ്ടാക്കാനുള്ള സാധ്യതകൂട്ടുന്നു അമിതാഹാരം, വ്യായാമകുറവ്, എന്നിവയും മൂത്രക്കല്ലുണ്ടാകാനിടയുണ്ടാകും. പ്രതിദിനം2-3 ലിറ്റര്‍ മൂത്രം പോകാത്ത വിധത്തില്‍ രോഗികള്‍ വെള്ളം കുടിക്കണം. ശരീരത്തിലേക്ക് ചെറിയ തരംഗങ്ങള്‍ കടത്തി മുറിവ് വാരാതെ കല്ല് പൊടിക്കുന്ന ചികിത്സയായ യു.എസ്.ഡബ്ലൂ.എല്‍ ചികിത്സ ഏറെ ഫലപ്രദമാണ്.

മൂത്രനാളിയിലൂടെ ഉപകരണം കടത്തി കല്ല് പൊടിക്കുന്ന യു.ആര്‍.എസ്, കീ ഹോള്‍ മുഖേന വൃക്കയിലെ കല്ല് പൊടിക്കുന്ന ഡി.സി.എന്‍.എല്‍ ചികിത്സകളും മൂത്രക്കല്ല് ഒഴിവാക്കാന്‍ ഉള്ള മാര്‍ഗ്ഗങ്ങളാണ്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മൂത്രക്കല്ലിനുള്ള ചികിത്സ ലഭ്യമാണ്. ഒരിക്കല്‍ രോഗം വന്നവര്‍ക്ക് വീണ്ടും മൂത്രക്കല്ലിന്റെ ശല്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജീവിത ശൈലികളും ഭക്ഷണവുമെല്ലാം ക്രമീകരിച്ചാല്‍ കൊടും വേദനയുടെ ലോകത്തുനിന്ന് മുക്തരാകാം



വിവരങ്ങള്‍ക്ക് കടപ്പാട് ലൈവ് വാര്‍ത്ത‍ ടീമിനോട് 

പേടിയാവുന്നു


പേടിയാവുന്നു
ജീവിതത്തില്‍ ഒരിക്കലെങ്കിലും പേടിക്കാത്തവരായി ആരുമുണ്ടാകില്ല സര്‍വ്വസാധാരണമായ ഒരു വികാരമാണ് പേടി (ഭയം). ചുറ്റുവട്ടത്തെപ്പറ്റി തിരിച്ചറിവുണ്ടാകാനും ഉചിതമായ രീതിയില്‍ പ്രതികരിക്കാനും പേടി എന്ന വികാരം നമ്മെ ഏറെ സഹായിക്കാറുണ്ട്. എന്നാല്‍ പേടി അളവില്‍ കൂടുന്നതോ അനുചിതമാകുന്നതോ നല്ല ലക്ഷണമല്ല. അത് നമ്മുടെ ദൈനം ദിന പ്രവൃത്തികളെയും ചിന്തകളെയും പ്രതികൂലമായി ബാധിക്കും. വളരെയധികം മാനസിക സംഘര്‍ഷത്തിന് പേടി ഇടവരുത്തും. അത്തമൊര് അവസ്ഥയെ രോഗമായി കണക്കാക്കാറുണ്ട്.

ചില പ്രത്യേക വസ്തുക്കളോടോ സാഹചര്യങ്ങളോടോ ഉള്ള ഭയം എല്ലാവര്‍ക്കും അനുഭവപ്പെടാറുണ്ട്. പക്ഷെ ചിലരില്‍ ഭയവും അതോടനുബന്ധിച്ച് ഉണ്ടാകുന്ന ശാരീരിക മാനസിക അസ്വസ്ഥതകളും കഠിനമാകും. ഇതുകാരണം ഇത്തരം വസ്തുക്കളെയും സാഹചര്യങ്ങളെയും കുറിച്ച് ചിന്തിക്കുന്നതു തന്നെ ഒഴിവാക്കുന്ന മാന,സികാവസ്ഥ യുണ്ടെങ്കില്‍ അതിനെ ഫോബിയ എന്ന് വിളിക്കുന്നു. ഉത്കണ്ഠയുടെ ലക്ഷണങ്ങളായ നെഞ്ചിടിപ്പ്, അമിത വിയര്‍പ്പ്, ശ്വാസതടസം, തൊണ്ടവരള്‍ച്ച, വയറിനുള്ളില്‍ അസ്വസ്ഥത, കിതപ്പ് എന്നിവ ഈ അവസ്ഥയില്‍ ഉണ്ടാകാറുണ്ട്.

ഉത്കണ്ഠാജനകമായ വസ്തുവിന്റെ സാന്നിധ്യം രോഗ ലക്ഷണങ്ങള്‍ ഉണ്ടാക്കുകയും അഭാവം രോഗത്തിന് ശമനം വരുത്തുകയും ചെയ്യുന്നതിനാല്‍ രോഗികള്‍ ഇത്തരം വസ്തുക്കളെ പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കാറുള്ളത്. മാനസിക രോഗങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ഫോബിയയാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിക്കുന്നു. സമൂഹത്തില്‍ 25 ശതമാനം പേര്‍ക്കെങ്കിലും വിവിധതരം ഫോബിയകളുണ്ട്. തന്റെ നിസ്സഹായ അവസ്ഥ മറ്റുള്ളവരോട് വെളിപ്പെടുത്താ നുള്ള മടിമൂലവും മനോരോഗിയെന്ന് മുദ്രകുത്തപ്പെടുമെന്ന പേടി കൊണ്ടും പലപ്പോഴും ആളുകള്‍ ഇത് പുറത്തുപറയില്ല. അതിനാല്‍ ശരിയായ ചികിത്സ കിട്ടാന്‍ വൈകും. ഫോബിയയില്‍ നിന്ന് മുക്തിനേടാന്‍ ചിലര്‍ ലഹരി വസ്തുക്കളുടെ അടിമകളാകാറുണ്ട്. നീണ്ടു നില്‍ക്കുന്ന ഫോബിയകള്‍ വിഷാദരോഗത്തിനും കാരണമാകും.

ഫോബിയ രോഗങ്ങളെ ചില വസ്തുക്കളോടോ, സാഹചര്യങ്ങളോടോ ഉള്ള ഭയം - സ്‌പെസിഫിക് ഫോബിയ, സമൂഹത്തോടുള്ള ഭയം - സോഷ്യല്‍ ഫോബിയ തുറന്ന സ്ഥലത്തോടുള്ള ഭയം, അഗറോ ഫോബിയ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ഇടുങ്ങിയ മുറിയില്‍ അല്ലെങ്കില്‍ അടച്ചിട്ട മുറിയില്‍ ഒറ്റയ്ക്കിരിക്കാനുള്ള ഭയം, ഉയരങ്ങളോടുള്ള ഭയം, മൃഗങ്ങളോടുള്ള ഭയം, പരീക്ഷയെ നേരിടാനുള്ള ഭയം, അപരിചിതരോടുള്ള ഭയം, രക്തം കാണുമ്പോഴുള്ള ഭയം, ഇഞ്ചക്ഷനോടും അസുഖങ്ങളോടും കാറ്റ്, മരണം എന്നിവ യോടുള്ള ഭയം എന്നിവയും പ്രകടമാറുണ്ട്. സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുന്നത്. സ്‌പെസിഫിക് ഫോബിയയാണ്.

തുറസായ സ്ഥലത്ത് നില്‍ക്കുക, തിരക്കേറിയ ബസില്‍ യാത്ര ചെയ്യുക, തിരക്കുള്ള റോഡുകള്‍, ആള്‍ക്കൂട്ടം, പൊതുസ്ഥലം എന്നിവിടങ്ങളില്‍ അകപ്പെട്ടു പോകുമ്പോള്‍ അനുഭവപ്പെടുന്ന തീവ്രമാ. ഉത്ക്കണ്ഠ ചിലരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇവിടെ നിന്ന് രക്ഷപെടാന്‍ കഴിയില്ലെന്ന ഭയമാണ് ഇവരെ വലയ്ക്കുന്നത്. അമിത ഉത്കണ്ഠ രോഗികളെ പാനിഷ് അറ്റാക്കിലേക്ക് എത്തിക്കും. .

നിരവധി മാനസിക സാമൂഹിക ** സിദ്ധാന്തങ്ങള്‍ ഫോബിയയ്ക്ക് കാരണമായി പറയുന്നു. അച്ഛനോ അമ്മയ്‌ക്കോ മറ്റു വേണ്ടപ്പെട്ടവര്‌ക്കോ ഫോബിയ ഉണ്ടെങ്കില്‍ ഇത് ഒരു മാതൃകയാകുന്ന കുട്ടികളിലേയും ഫോബിയ ബാധിക്കാം. രക്തം, ഇഞ്ചക്ഷന്‍, മുറിവ്, എന്നിവയോടുള്ള അമിത ഭാരം പാരമ്പര്യമായി ലഭിക്കാറുണ്ടെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഒരേ ഭ്രൂണത്തില്‍ നിന്നുണ്ടാകുന്ന ഇരട്ടകുട്ടികളില്‍ ഒരാള്‍ക്ക് ഫോബിയ ഉണ്ടെങ്കില്‍ രണ്ടാമനും ഇതേ സ്ഥിതിയുണ്ടാകുന്നു. ഉത്കണ്ഠയുണ്ടാകുന്ന രാസ പരിവാഹകരായ എപ്പിനെഫ്രിന്‍, നോര്‍ എപ്പിനെഫഅരിന്‍ എന്നിവ തലച്ചോറില്‍ നിന്നും ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും രക്തത്തിലേക്ക് കടക്കുന്നതാണ് അമിത ഹൃദയമിടിപ്പിനും വിയര്‍പ്പിനും ഉയര്‍ന്ന രക്ത സമ്മര്‍ദ്ധത്തിനും വിറയലിനും ഇടയാക്കുന്നത്.

ഫോബിയയ്ക്ക് മാനസിക പെരുമാറ്റ പരിവര്‍ത്തന ചികിത്സയാണ് അഭികാമ്യം. മാനസിക സംഘര്‍ഷം കുറയ്ക്കുന്ന വ്യായാമങ്ങള്‍ പരിശീലിപ്പിക്കുന്ന എക്‌സ് പോഷര്‍ തെറാപ്പിയും വെര്‍ച്വല്‍ ഇമേജറി കമ്പ്യൂട്ടര്‍ പ്രോഗ്രാം ഉപയോഗിച്ചുള്ള ചികിത്സയും എക്‌സ്‌പോഷര്‍ തെറാപ്പിയു മാണ് ചികിത്സക്കായി ആശ്രയിക്കുന്നത്. കൗണ്‍സിലിംഗും ഔഷധ ചികിത്സയും ഫോബിയക്ക് പരിഹാരമാ കാറുണ്ട്. പേടിയില്‍ നിന്ന് മുക്തരാക്കി സമൂഹത്തിലെ മുഖ്യധാരയിലേക്ക് രോഗികളെ എത്തിക്കുന്നതില്‍ ചികിത്സ ഫലം കാണാറുണ്ട്. അധികമായാല്‍ അമൃതും വിഷം എന്ന ചൊല്ലു പോലെ പേടിയാകാം അമിത ഭയം ആപത്താണെന്ന തിരിച്ചറിവ് സ്‌കൂള്‍ കുട്ടികള്‍ക്ക് ബോധവത്ക്കരണ സന്ദേശമായി പകര്‍ന്നു നല്‍കിയാല്‍ ധൈര്യശാലികളായ
സമൂഹത്തെ നമുക്ക് സൃഷ്ടിക്കാം. ഇല്ലെങ്കില്‍ ഈ സമൂഹത്തിന്റെ ഗതിയോര്‍ത്ത് നാം വല്ലാതെ പേടിക്കേണ്ടി വരും





വിവരങ്ങള്‍ക്ക് കടപ്പാട് ലൈവ് വാര്‍ത്ത‍ ടീമിനോട് 

അനന്യയും ആഞ്‌ജനേയനും ദുരൂഹതകളും

അനന്യയ്‌ക്ക് വിവാഹം ഒരു പൊല്ലാപ്പാവുകയാണോ? അനന്യ പിതാവിന്റെ ഇഷ്‌ടത്തിനെതിരായാണ്‌ വിവാഹത്തിന്‌ തയ്യാറായതെന്നും അനന്യയുടെ ഭര്‍ത്താവാകാന്‍ പോകുന്ന ആഞ്‌ജനേയന്‍ വിവാഹമോചിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന വാര്‍ത്ത ഫേസ്‌ ബുക്ക്‌ പോലുള്ള സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളിലൂടെ പ്രചരിച്ചു വരികയാണിപ്പോള്‍. 

ആഞ്‌ജനേയനെതിരെ അനന്യയുടെ അച്‌ഛന്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‌കിയെന്നും പോലീസ്‌ ആഞ്‌ജനേയനെ അറസ്‌റ്റ് ചെയ്‌തുവെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നു. എന്നാല്‍, ബാംഗ്‌ളൂരിലെ വന്‍കിട ബിസിനസുകാരനും ധനാഢ്യനുമായ ആഞ്‌ജനേയനെത്തന്നെ താന്‍ വിവാഹം ചെയ്യുമെന്ന നിലപാടിലുറച്ചു നില്‌ക്കുന്ന അനന്യയ്‌ക്ക് അമ്മയുടെ ശക്‌തമായ പിന്തുണയുണ്ടെന്നാണ്‌ ഈ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌. 

സാമ്പത്തിക ഭദ്രത നോക്കിയിട്ടാണ്‌ അനന്യ ആഞ്‌ജനേയന്റെ വധുവാകാന്‍ ഒരുങ്ങുന്നതെന്നതാണ്‌ പൊതുവെ പരക്കുന്ന അഭ്യൂഹം. എന്നാല്‍, ഈ വിവാഹത്തെ ശക്‌തിയുക്‌തം എതിര്‍ക്കുന്ന പിതാവ്‌ മകളെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരിക്കയാണത്രെ. ഈ സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ ഔട്ട്‌ ഓഫ്‌ റേഞ്ചിലാണെന്ന സന്ദേശമാണ്‌ ലഭിച്ചത്‌. 

തന്റെ ഭാവിവരന്റെ ഫോട്ടോ പുറത്തു വിടാന്‍ താല്‌പര്യമില്ലെന്ന്‌ വിവാഹനിശ്‌ചയത്തിന്റെ പിറ്റേന്ന്‌ അനന്യ പറഞ്ഞതോടെയാണ്‌ ആഞ്‌ജനേയനെച്ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളില്‍ ആളുകള്‍ക്ക്‌ കമ്പം കയറിത്തുടങ്ങിയത്‌. എന്നാലതിനടുത്ത ദിവസം ഫേസ്‌ ബുക്ക്‌ വഴി അനന്യയും ആഞ്‌ജനേയനും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തു വന്നു. 

പക്ഷേ, അനന്യയെക്കാള്‍ ഏറെ പ്രായം തോന്നിക്കുന്ന ആഞ്‌ജനേയന്റെ പടം കണ്ടവരെല്ലാം ഞെട്ടി. ചിത്രം അനന്യയുടെ പ്രതിശ്രുത വരന്റേതാണെന്ന്‌ വിശ്വസിക്കാന്‍ പോലും പലര്‍ക്കും കഴിഞ്ഞില്ല. എന്നാല്‍, പിന്നീട്‌ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തു തന്നതോടെ അതു തന്നെയാണ്‌ ആഞ്‌ജനേയനെന്ന കാര്യം എല്ലാവര്‍ക്കും ഉറപ്പായത്‌. അതോടെ ഫേസ്‌ ബുക്കിലൂടെയും മറ്റ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളിലൂടെയും അനന്യക്കെതിരെയുള്ള പോസ്‌റ്റിംഗുകളുടെ പ്രവാഹമാണ്‌.

കൊല്ലം ജില്ലയുടെ വടക്കുകിഴക്കേ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് പ്രദേശമാണ് കഴിക്കേ കല്ലട ഗ്രാമപഞ്ചായത്ത്. ദേശീയ പ്രസ്ഥാനവുമായും ഉത്തരവാദിത്വ ഭരണവുമായും കല്ലട എന്നും തോളോടുതോള്‍ ചേര്‍ന്നു നിന്നിരുന്നു. കല്ലടയുടെ ചരിത്രം ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകനായ മാര്‍ത്താണ്ഡ വര്‍മ്മയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ബാരിസ്റ്റാര്‍ ജി.പി. പിള്ളയുടെ ജന്മം കൊണ്ട് ധന്യമായ ഭൂമിയാണ് കല്ലട. ജി.പി.പിളള സ്വദേശാഭിമാനി രാമകൃഷ്ണ പിളളയ്ക്ക് മുമ്പ് ദിവാനെ വിമര്‍ശിച്ച് പത്രത്തില്‍ എഴുതിയതിന് രാജ്യം വിടേണ്ടി വന്നയാളും രണ്ടുതവണ കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ കാര്യദര്‍ശിയുമായിരുന്നു. ദേശീയ പ്രസ്ഥാനവും ഉത്തരവാദ ഭരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 1940 കളില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് കല്ലടയില്‍ രൂപംകൊണ്ടു. 1926-ല്‍ ശ്രീനാരായണ ഗുരു കല്ലടയില്‍ എത്തുകയുണ്ടായി. ശ്രേഷ്ഠമായ പാരമ്പര്യത്താല്‍ സമ്പന്നമായ കല്ലടയുടെ ചരിത്ര ഭൂമിക മാര്‍ത്താണ്ഡ വര്‍മ്മ, ശ്രീനാരായണ ഗുരു, വിശുദ്ധ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍, വേലുത്തമ്പി ദളവ, ചട്ടമ്പിസ്വാമി, കുമ്പളത്തു ശങ്കുപിളള, അയ്യന്‍കാളി തുടങ്ങി ശ്രേഷ്ഠ വ്യക്തികളുടെ പാദസ്പര്‍ശം കൊണ്ട് അനുഗ്രഹീതമാണ്. കൊടുവിള ഇടിയക്കടവ് വേലന്‍ചരുവ് പുരയിടത്തില്‍ നിന്നും കണ്ടെടുത്ത ബുദ്ധവിഗ്രഹം ഇവിടെ ബുദ്ധമത അനുയായികള്‍ ഉണ്ടായിരുന്നു എന്നതിന് തെളിവാണ്. മാര്‍ത്താണ്ഡപുരം ക്ഷേത്രം, ചിറ്റുമല, കൊടുവിള ക്ഷേത്രങ്ങള്‍, കല്ലട വലിയ പളളി, കൊടുവിള പളളി എന്നീ ആരാധനാലയങ്ങളും ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു
കൊടും വിള നാടെന്ന് ചരിത്രം പറയുന്ന കൊടുവിളയുടെ വാർത്തകളും വിശേഷങ്ങളും ലോകമെങ്ങും എത്തിക്കാനുള്ള ഒരു ഉദ്യമം.
എന്ന ഒരു വാചകത്തിൽ ഈ അധ്വാനത്തെ കുറിച്ചിടാൻ ഒരു ശ്രമം നടത്താം.
അച്ചടി ദൃശ്യമാധ്യമങ്ങൾ ഇറങ്ങിയെത്തുന്നതിനുമപ്പുറം പ്രാദേശിക തലത്തിലേക്ക് ആഴ്ന്നിറങ്ങാൻ ഒരു ശ്രമമുണ്ട് ഈ ഉദ്യമത്തിനു പിന്നിൽ. അതിലുപരി അച്ചടി മാധ്യമങ്ങളുടെ പ്രാദേശിക പേജുകൾ കടന്നെത്തുന്ന ഭൂമിശാസ്ത്രപരിമിതികളെ അതിജീവിക്കാൻ കഴിയുമെന്ന വലിയ നേട്ടവുമുണ്ട്.
മറ്റ് ഏത് ഗ്രാമങ്ങളേക്കാളും കൊടുവിളയുടെ  മക്കൾ ലോകമെങ്ങുമുണ്ട്. അവർക്ക് പിറന്നമണ്ണിൽ നിന്നുള്ള ഒരു അക്ഷര ഉപഹാരം എന്ന് വിശേഷിപ്പിക്കാം ഈ എളിയ ശ്രമത്തെ. 
ഈ വാർത്താപോർട്ടലിൽ എത്തുന്നവർക്കെല്ലാം തങ്ങളുടെ വാർത്തകളും വിശേഷങ്ങളും എന്റെ വാര്‍ത്തയിലൂടെ  പങ്കുവെയ്ക്കാൻ അവസരം നൽകുന്നതിലൂടെ സിറ്റിസൺ ജേർണലിസത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തുന്നു. ഏല്ലാറ്റിലുമുപരി സ്വന്തം മണ്ണിന്റെ അഭിമാനനിമിഷങ്ങളെ ഭൂഖണ്ഡങ്ങൾക്കപ്പുറമെത്തിക്കാൻ ഒരു കൂട്ടായ ശ്രമം. തീർച്ചയായും അങ്ങേയ്ക്കും ഇതിൽ പങ്കാളികയാവാം. വാർത്തകൾ നൽകിയും വായനക്കാരനായും കൈകോർക്കാം. കൂടുതൽ പേരിലേക്ക് ഈ വിശേഷമറിയിക്കകയുമാവാം. എന്താ ഈ നിമിഷം മുതൽ ചെറിയൊരു ഉദ്യമത്തിന്റെ വലിയൊരു ഭാഗമാകുകയല്ലേ ? (ഫേസ് ബുക്കിലും  ലഭ്യമാണ്)
ഇമെയിൽ വിലാസം മറക്കേണ്ട   admin@koduvila.ne